നെടുങ്കണ്ടം: നാലു വര്‍ഷം മുമ്പ് കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയ പൊലീസ് ഒൗട്ട്പോസ്റ്റ്് പ്രവർത്തിച്ചത് ഏഴുമാസം മാത്രം. പൊലീസുകാര്‍ തിരിഞ്ഞുനോക്കാതായതോടെ ഔട്ട്്പോസ്റ്റ്് പ്രവര്‍ത്തനം അവതാളത്തിലായി. വിനോദസഞ്ചാര കേന്ദ്രത്തിെൻറ സേവനത്തിനായി 2017ല്‍ രാമക്കല്‍മേട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് പൊലീസ് ഔട്ട്്് പോസ്റ്റ്.
ഒരു എ.എസ്.ഐയും മൂന്ന് പൊലീസുകാരുമടങ്ങുന്ന സംഘത്തിെൻറ സേവനമാണ് ഇവിടെ ലഭ്യമായിരുന്നത്. മൂന്ന് മുറിയും ഹാളും ശൗചാലയവും ഉള്‍പ്പെട്ട കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ലക്ഷങ്ങള്‍ മുടക്കിയ കെട്ടിടം ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. കട്ടപ്പന ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനം. എന്നാല്‍, 2017ലെ മണ്ഡലകാലത്തിന് ഒരു മാസം മുമ്പ്്് മുതല്‍ ഇങ്ങോട്ട് പൊലീസുകാരാരും എത്താതായി. പൊലീസിെൻറ സേവനം ഇല്ലാതായതോടെ രാത്രി മേഖലയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യവും വർധിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍നിന്ന് ഊടുവഴികളിലൂടെ രാത്രി കഞ്ചാവ് കടത്തുന്ന സംഘങ്ങൾക്ക്്്്് പൊലീസിെൻറ അസാന്നിധ്യം ഏറെ ഗുണകരമായിട്ടുണ്ട്. ദിനേന ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന രാമക്കല്‍മേട്ടില്‍ അടിയന്തരമായി പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. രാത്രി ബൈക്കുകളില്‍ യുവാക്കള്‍ ഇതുവഴി ചീറിപ്പായുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.