നെടുങ്കണ്ടം: മാസങ്ങളായി അമ്പലപ്പാറ മേഖലയില്‍ നാശംവിതച്ച വാനരനെ വനംവകുപ്പ് പിടികൂടി വനത്തിലാക്കി. നെടുങ്കണ്ടം പഞ്ചായത്ത്്് ആറാം വാര്‍ഡിലെ ജനവാസ മേഖലയില്‍ 10 മാസത്തോളമായി വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്ത കുരങ്ങനെയാണ് ശനിയാഴ്ച പിടികൂടിയത്.
വാഴക്കുല, കൊക്കോ തുടങ്ങിയ കൃഷികൾ നശിപ്പിക്കുകയും വീടിനുള്ളില്‍ കടന്ന് കേടുപാട് വരുത്തുകയും ചെയ്യുന്നതിനാല്‍ ജനം ഭീതിയിലായിരുന്നു. കുട്ടികളെ ഉപദ്രവിക്കാന്‍ കൂടി ശ്രമിച്ചതോടെ ജീവിതം ദുരിതപൂര്‍ണമായി.
ഇവറ്റകളെ ഒഴിവാക്കാൻ പ്രദേശവാസികളുടെ നിർദേശപ്രകാരം വാര്‍ഡ് അംഗം ലേഖ ത്യാഗരാജെൻറ നേതൃത്വത്തില്‍ വനംവകുപ്പില്‍ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് അധികൃതരെത്തി പ്രദേശത്ത് കൂട് സ്ഥാപിച്ച് കുരങ്ങിനെ ശനിയാഴ്്ച ഉച്ചയോടെ പിടിച്ച് കുമളി വനത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.