നെടുങ്കണ്ടം: ഉപജില്ലയിലെ മൂന്ന് തമിഴ് മീഡിയം ഹൈസ്കൂളുകളില്‍ ഒരിടത്തും ഹയര്‍ സെക്കൻഡറി ബാച്ചുകള്‍ ഇല്ല. പ്ലസ് ടു പഠനത്തിന് 100ലധികം കിലോമീറ്റർ ദിവസേന സഞ്ചരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഉടുമ്പന്‍ചോല താലൂക്കിലെ തമിഴ് ഭൂരിപക്ഷ മേഖലകളായ കജനാപ്പാറ, ഉടുമ്പന്‍ചോല, പാറത്തോട് എന്നിവിടങ്ങളില്‍ തമിഴ് മീഡിയം ഹൈസ്കൂളുകളുണ്ട്.
മൂന്ന് സ്കൂളുകളിലുമായി ഓരോ വര്‍ഷവും 100ഓളം കുട്ടികളാണ് എസ്.എസ്.എല്‍.സി പാസാവുന്നത്. എന്നാല്‍, ഹയര്‍ സെക്കൻഡറി പഠനത്തിന് മൂന്നാര്‍, പീരുമേട് മേഖലകളിലേയോ തമിഴ്നാട്ടിലെയോ സ്കൂളുകളെ ആശ്രയിക്കണം.
മേഖലയിലെ മറ്റ് ഹയര്‍ സെക്കൻഡറി സ്കൂളുകളില്‍ രണ്ടാം ഭാഷയായി തമിഴ് തെരഞ്ഞെടുക്കാന്‍ സൗകര്യം ഇല്ലാത്തതും തമിഴ് അറിയാവുന്ന അധ്യാപകര്‍ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. നെടുങ്കണ്ടം ഉപജില്ലയിലെ ഏതെങ്കിലും ഒരു തമിഴ് മീഡിയം സ്കൂളില്‍ ഹയര്‍ സെക്കൻഡറി ബാച്ച് അനുവദിച്ചാല്‍ പ്രതിസന്ധിക്ക് ഒരുപരിധി വരെ പരിഹാരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.