വനംവകുപ്പ് ഫ്ലയിങ്​ സ്ക്വാഡ് പിടികൂടിയ തത്തകൾ

വീട്ടിൽ വളർത്തിയ പക്ഷികളെ പിടികൂടി; വീട്ടുടമക്കെതിരെ കേസെടുത്തു

മൂലമറ്റം: മൂവാറ്റുപുഴ-ആയവന സ്വദേശി തടത്തിൽ സതീഷി​ൻെറ വീട്ടിൽ വളർത്തിവന്ന തത്തയെയും മയിലിനെയും വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. നാല് മാസം പ്രായമുള്ള രണ്ട് മയിലിനെയും മൂന്ന്​ തത്തകളെയുമാണ് പിടികൂടിയത്.
വന്യജീവി വിഭാഗത്തിൽപെടുന്ന മയിൽ, തത്ത എന്നിവയെ വളർത്താൻ അനുമതിയില്ല. വീട്ടുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. മൂലമറ്റം വനം വകുപ്പ് സെക്​ഷൻ ഓഫിസർ ഷാജി, തൊടുപുഴ ഫ്ലയിങ് സ്ക്വാഡ് ജീവനക്കാരൻ ഷാജുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷികളെ പിടിച്ചെടുത്തത്​.
Tags:    
News Summary - Arrested in a case of birds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.