വഴിയടച്ച് നിർമാണം;പരീക്ഷക്ക് സമയത്തിന് എത്താനാവാതെ വിദ്യാർഥികൾ

അടിമാലി: സ്കൂൾ സമയത്ത് റോഡ് പൂർണമായി അടച്ച് നടത്തുന്ന നിർമാണ പ്രവർത്തനം വിദ്യാർഥികൾക്ക് ദുരിതമാകുന്നു. ക്രിസ്മസ് പരീക്ഷക്കാലമായതിനാൽ പല കുട്ടികൾക്കും സമയത്തിന് സ്കൂളിലെത്താൻ സാധിക്കുന്നില്ല. കുഞ്ചിത്തണ്ണി കാന്താരി കവലയിൽനിന്ന് ഉപ്പാർ വഴി എല്ലക്കലിനുള്ള റോഡിലാണ് വഴിയടച്ച് നിർമാണം.

രാവിലെ 8.30 മുതൽ 9.30 വരെയാണ് പൊട്ടൻകാട്, കുഞ്ചിത്തണ്ണി, ഇരുപതേക്കർ, എല്ലക്കൽ, ജോസ്ഗിരി, രാജാക്കാട്, എൻ.ആർ സിറ്റി എന്നിവിടങ്ങളിലുള്ള വിവിധ സ്കൂളുകളിലെ വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നത്.

സ്കൂൾ സമയത്ത് റോഡ് പൂർണമായി അടച്ച് കുറുകെ ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും നിരത്തിയിട്ട് നിർമാണം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. സ്കൂൾ വാഹനങ്ങൾ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാറുകാരൻ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

വിദ്യാർഥികളെ പരീക്ഷക്ക് സമയത്ത് എത്തിക്കാൻ സ്കൂൾ സമയത്തെ പണികൾക്ക് നിയന്ത്രണം വരുത്തണമെന്നാണ് സമീപവാസികളും നാട്ടുകാരും പി.ടി.എ അധികൃതരും ആവശ്യപ്പെടുന്നത്. നടപടി ഉണ്ടാകാത്ത പക്ഷം സബ് കലക്ടർക്കും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകാനാണ് വിവിധ പി.ടി.എ കമ്മിറ്റികളുടെ തീരുമാനം.

Tags:    
News Summary - Road construction; just in time for the exam Unable to reach students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.