കുമളി: ജീവിക്കാൻ വഴിതേടിയെത്തി ഒടുവിൽ വെറും കൈയോടെ മടങ്ങിയ കശ്മീരി കുടുംബങ്ങൾക്ക് സഹായമായത് ജനപ്രതിനിധികൾ മുതൽ നാട്ടുകാർവരെ. മൂന്ന് പതിറ്റാണ്ടുമുമ്പ് തേക്കടിയിൽ കച്ചവട ആവശ്യങ്ങളുമായി എത്തിയവരിൽ 101 പേരാണ് കഴിഞ്ഞദിവസം കശ്മീരിലേക്ക് മടങ്ങിപ്പോയത്. ഇവർ ശനിയാഴ്ച നാട്ടിൽ എത്തിച്ചേരും. ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ കശ്മീരി കുടുംബങ്ങളെ സഹായിക്കണമെന്ന ആവശ്യത്തോടെ കുമളി ഗ്രാമപഞ്ചായത്ത് ഭരണസമിതി ഭാരവാഹികളെ നാട്ടുകാർ ആദ്യം സമീപിച്ചെങ്കിലും അവരെ സഹായിക്കേണ്ട ആവശ്യമിെല്ലന്നുമായിരുന്നു പ്രമുഖരുടെ നിലപാട്.
ലോക്ഡൗൺ നീണ്ടതോടെ മിക്ക കശ്മീരി കുടുംബങ്ങളും പട്ടിണിയിലായി. ദുരിതമറിഞ്ഞ് കുമളി ഷംസുൽ ഇസ്ലാം ജമാഅത്ത്, വ്യാപാരി വ്യവസായി കുമളി യൂനിറ്റ് എന്നിവരെല്ലാം സഹായവുമായി എത്തി. അതിനിടെ കോൺഗ്രസ് നേതാവ് എം.എ. റഷീദിെൻറ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങളും യാത്രക്കായി അരലക്ഷം രൂപയും കണ്ടെത്തി നൽകിയത് ആശ്വാസമായി. എന്നിട്ടും തിരികെ യാത്രക്കായി പ്രത്യേക െട്രയിൻ, കശ്മീർ സർക്കാറിെൻറയും കേന്ദ്രസർക്കാറിെൻറയും അനുമതി എന്നിവ വലിയ പ്രതിസന്ധിയായി തുടർന്നു. ഈ ഘട്ടത്തിലാണ് ശശി തരൂർ എം.പിയെ ബന്ധപ്പെട്ടത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾെപ്പടെയും ഇടപെട്ടതോടെയാണ് ദുരിതത്തിലായവർക്ക് കശ്മീരിലേക്ക് വഴി തുറന്നത്.
എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ഇ.എസ്. ബിജിമോൾ എം.എൽ.എ ഇടപെട്ട് മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ തയാറാക്കി. റേഷൻ കാർഡില്ലാത്ത കശ്മീരി കുടുംബങ്ങൾക്ക് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഒരു ഘട്ടത്തിൽ റേഷൻ അനുവദിച്ചതും കൈത്താങ്ങായി. തേക്കടി-കുമളി മേഖലയിലെ വിനോദസഞ്ചാര രംഗത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് ചലനങ്ങൾ സൃഷ്ടിച്ചവരാണ് ഇരുളടഞ്ഞകാലത്ത് വെറും കൈയുമായി നാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.