തൊടുപുഴ: പിണറായി ഭരണത്തിൽ കൊടും കുറ്റവാളികൾക്കും അഴിമതിക്കാർക്കും സംരക്ഷണം ഒരുക്കുന്ന പാദസേവകരായി പോലീസ് അധഃപതിച്ചതായി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു കുറ്റപ്പെടുത്തി. തൊടുപുഴ പൊലീസ് സ്റ്റേഷനിനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി മുനിസിപ്പൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. സി.പി കൃഷ്ണൻ, പി.എസ് ചന്ദ്രശേഖരപിള്ള, ടി.ജെ പീറ്റർ, ജോസ് അഗസ്റ്റിൻ, ലിലാമ്മ ജോസ്, നിഷ സോമൻ, ജാഫർ ഖാൻ മുഹമ്മദ്, ടോണി തോമസ്, എം.എച്ച് സജീവ്, സെബാസ്റ്റ്യൻ മാത്യു, ബി. സജ്ജയകുമാർ, എ.കെ സുബാഷ് കുമാർ, എം.കെ ശാഹുൽ ഹമീദ്, അസ്ലം സമദ്, ജോസ്കുട്ടി ജോസ് എന്നിവർ പ്രസംഗിച്ചു.
കുമളി: കുമളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിന് പീരുമേട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോബിൻ കാരക്കാട് നേതൃത്വം നൽകി. പി പി.റഹീം, എം എം.വർഗീസ്, കുഞ്ഞുമോൾ ചാക്കോ, ബിജു ദാനിയേൽ, പ്രസാദ് മാണി, ഷൈലജ ഹൈദ്രോസ് തുടങ്ങിയവർ പങ്കെടുത്തു.
പീരുമേട്: കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും ആക്രമണത്തിനെതിരെ ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി സി. കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രാജൻ അധ്യക്ഷത വഹിച്ചു. പി.കെ. ചന്ദ്രശേഖരൻ, ആർ. ഗണേശൻ, സി. യേശുദാസ്, നിക്സൺ ജോർജ്, മനോജ് രാജൻ, അമൽ ജോസഫ്, പി.കെ രാജൻ, കെ.എൻ നജീബ്, അനൂപ് ചേലക്കൽ തുടങ്ങിയവർ സംസാരിച്ചു. പൊലീസ് സ്റ്റേഷനു സമീപം മാർച്ച് തടഞ്ഞു.
കട്ടപ്പന: മുഖ്യമന്ത്രിക്ക് സമനില തെറ്റിയിയിരിക്കുകയാണെന്ന് കെ.പി.സി.സി അംഗം അഡ്വ. ഇ.എം. അഗസ്തി. കോൺഗ്രസ് നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായാണ് കട്ടപ്പന സ്റ്റേഷനിലേക്കും മാർച്ച് നടത്തിയത്.
ഇടുക്കി കവലയിൽ നിന്നാരംഭിച്ച മാർച്ച് സ്റ്റേഷനു സമീപം ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. കട്ടപ്പന, കാഞ്ചിയാർ, ഇരട്ടയാർ കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ സംയുക്തമായാണ് മാർച്ച് നടത്തിയത്.
കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ തോമസ് മൈക്കിൾ, തോമസ് രാജൻ, ഷൈനി സണ്ണി ചെറിയാൻ, അനീഷ് മണ്ണൂർ, കെ.ജെ ബെന്നി, ഷാജി മഠത്തുംമുറി, വൈ.സി സ്റ്റീഫൻ, ജിതിൻ ഉപ്പുമാക്കൽ, പ്രശാന്ത് രാജു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.