തൊടുപുഴ: 79 ഇടങ്ങളിൽ ജില്ലയിൽ സൗജന്യ വൈ-ഫൈ സൗകര്യം. സംസ്ഥാന ഐ.ടി മിഷൻ ബി.എസ്.എൻ.എല്ലുമായി ചേർന്ന് നടപ്പാക്കുന്ന സൗജന്യ വൈ-ഫൈ സംവിധാനത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായതോടെയാണ് വൈ-ഫൈ കേന്ദ്രങ്ങൾ സജ്ജമായത്. ഒരുദിവസം ഒരു ജി.ബി ഡേറ്റയാണ് സൗജന്യം. തുടർന്ന് കൂടുതൽ ഡേറ്റ മിതമായ നിരക്കിലും ലഭിക്കും. ബസ്സ്റ്റോപ്പുകൾ, ജില്ല ഓഫിസുകൾ, പഞ്ചായത്ത് ഓഫിസുകൾ, പ്രധാനപ്പെട്ട സർക്കാർ ഓഫിസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ദിവസവും 10 എം.ബി.പി.എസ് വേഗത്തിലാകും സൗജന്യ ഇന്റർനെറ്റ് ലഭിക്കുക.
ഇടുക്കി കലക്ടറേറ്റ്, തൊടുപുഴ സിവിൽ സ്റ്റേഷൻ, മങ്ങാട്ടുകവല വെറ്ററിനറി ഹോസ്പിറ്റൽ, ബി.എസ്.എൻ.എൽ ബി.ടി.എസ്, മുതലക്കോടം ജങ്ഷൻ, മുട്ടം കോടതി കോംപ്ലക്സ്, ഇടുക്കി ആയുർവേദ ആശുപത്രി, തേക്കടി ബോട്ട് ലാൻഡിങ്, ചെറുതോണി ഫ്രണ്ട്സ് ജനസേവനകേന്ദ്രം, മൂന്നാർ എൻജിനീയറിങ് കോളജ്, അടിമാലി താലൂക്ക് ആശുപത്രി, കാരിക്കോട് വില്ലേജ് ഓഫിസ്, കട്ടപ്പന പ്രൈവറ്റ് ബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി കുമളി സബ് ഡിപ്പോ, തൊടുപുഴ സബ് ഡിപ്പോ, കുമാരമംഗലം വില്ലേജ് ഓഫിസ്, കുമളി ബി.എസ്.എൻ.എൽ കസ്റ്റമർ സർവിസ് സെന്റർ, അടിമാലി, കുമാരമംഗലം, കഞ്ഞിക്കുഴി, കരിങ്കുന്നം, കോടിക്കുളം, കൊന്നത്തടി, മറയൂർ, മരിയാപുരം, വാത്തിക്കുടി, നെടുങ്കണ്ടം, പള്ളിവാസൽ, പെരുവന്താനം, പുറപ്പുഴ, രാജകുമാരി, കാമാക്ഷി, ഉടുമ്പൻചോല, വണ്ടന്മേട്, വണ്ടിപ്പെരിയാർ, വണ്ണപ്പുറം, വെള്ളത്തൂവൽ പഞ്ചായത്തുകൾ, രാജാക്കാട് പഞ്ചായത്ത് താൽക്കാലിക കെട്ടിടം, മൂന്നാർ പഞ്ചായത്ത് ഓഫിസ്, കട്ടപ്പന മുനിസിപ്പൽ ഓഫിസ്, മണക്കാട് വില്ലേജ് ഓഫിസ്, മുള്ളരിങ്ങാട് വെറ്ററിനറി ഹോസ്പിറ്റൽ, മൂന്നാർ ബി.എസ്.എൻ.എൽ. സി.എസ്.സി, എൽ.എ ഓഫിസ് മുരിക്കാശ്ശേരി, നെടുങ്കണ്ടം സിവിൽ സ്റ്റേഷൻ, മൂന്നാർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പാറത്തോട് അക്ഷയ സെന്റർ, ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ട്, പീരുമേട് സിവിൽ സ്റ്റേഷൻ, രാജമല ദേശീയോദ്യാനം, രാജീവ് ഗാന്ധി സെന്റർ പെരിയാർ കടുവ സങ്കേതം ഡയറക്ടർ ഓഫിസ്, തൊടുപുഴ സബ് രജിസ്ട്രാർ ഓഫിസ്, തൊടുപുഴ സ്വകാര്യ ബസ്സ്റ്റാൻഡ്, കട്ടപ്പന ഗവ. കോളജ്, മുട്ടം ഗവ. പോളിടെക്നിക് കോളജ്, വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളജ്, ഡി.എച്ച്. പൈനാവ്, പീരുമേട് താലൂക്ക് ആശുപത്രി, തൊടുപുഴ ജില്ല ആശുപത്രി, മുട്ടം യൂനിവേഴ്സിറ്റി കോളജ്, ആലക്കോട്, മുട്ടം, അറക്കുളം, ദേവികുളം, കരിമണ്ണൂർ, വാഴത്തോപ്പ്, കുമളി, പാമ്പാടുംപാറ, ശാന്തൻപാറ, വെള്ളിയാമറ്റം, ചക്കുപള്ളം, ഇടവെട്ടി, ഉടുമ്പന്നൂർ, ഏലപ്പാറ, ഇളംദേശം, ദേവികുളം, നെടുങ്കണ്ടം, അഴുത, അടിമാലി, തൊടുപുഴ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.