തൊടുപുഴ: എൽ.ഡി.എഫ് വെള്ളാപ്പള്ളി സംരക്ഷണം അവസാനിപ്പിച്ചില്ലെങ്കിൽ തൃക്കാക്കരകൾ ആവർത്തിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്‍റ് അഡ്വ. സി.കെ. വിദ്യാസാഗർ.
വെള്ളാപ്പള്ളി നടേശന് കേസുകളിൽ സംരക്ഷണ കവചമൊരുക്കുന്ന എൽ.ഡി.എഫ് നിലപാടുകളോടുള്ള ശ്രീനാരായണ സമൂഹത്തിന്റെ പ്രതിഷേധം തൃക്കാക്കര തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതിന്റെ ഫലമാണ് ഉമ തോമസിന്റെ ഭൂരിപക്ഷം.
2016ൽ ബി.ജെ.പി ഹെലികോപ്ടറിൽ പറന്ന് ബി.ഡി. ജെ.എസിനും ബി.ജെ.പിക്കും വോട്ട് പിടിച്ച വെള്ളാപ്പള്ളിയെ വെറുക്കപ്പെട്ടവനായി ചിത്രീകരിച്ച് ആക്ഷേപിച്ച എൽ.ഡി. എഫ് നേതാക്കൾ ഭരണത്തിലേറിയപ്പോൾ എങ്ങനെ വെള്ളാപ്പള്ളി സംരക്ഷകരായി മാറിയെന്ന് കേരളത്തിലെ ഈഴവ സമുദായം ചിന്തിച്ച് തുടങ്ങിയിട്ടുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും എൽ.ഡി.എഫ് നേതാക്കളും തിരിച്ചറിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്ന നാളുകളിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും വിദ്യാസാഗർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.