തൊടുപുഴ: മൂന്ന് വയസ്സുകാരന്റെ ആമാശയത്തിൽ കുടുങ്ങിയ ഇരുമ്പ് നട്ട് പുറത്തെടുത്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കുട്ടി അബദ്ധത്തിൽ നട്ട് വിഴുങ്ങുകയായിരുന്നു. എന്താണ് വിഴുങ്ങിയതെന്ന് വീട്ടുകാർക്ക് ആദ്യം മനസ്സിലായിരുന്നില്ല. ചാഴികാട്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ വയറ്റില്‍ നടത്തിയ പ്രാഥമിക പരിശോധനയിലും എക്സ്റേയിലുമാണ് ആമാശയത്തില്‍ കുടുങ്ങിയ നട്ട് കണ്ടെത്തിയത്.
ഗ്യാസ്ട്രോ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. മാത്യു ചൂരക്കന്‍, ഡോ. ബോണി ജോര്‍ജ്, എന്‍ഡോസ്കോപ്പി ടെക്നീഷ്യന് ജോണി എന്നിവരുടെ നേതൃത്വത്തില്‍ രാത്രി രണ്ടുമണിയോടെയാണ് പീഡിയാട്രിക് എന്‍ഡോസ്കോപ്പി വഴി 1.5 സെന്റീ മീറ്റര്‍ വലിപ്പമുള്ള നട്ട് പുറത്തെടുത്തു. ഒരു ദിവസത്തെ നിരീക്ഷണത്തിനുശേഷം കുട്ടി ആശുപത്രിവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.