തൊടുപുഴ: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് രൂപംകൊടുത്ത ഇൻഡ്യ സഖ്യം മതേതരത്വത്തിന്റെ പൂര്‍ണമായ സാക്ഷാത്കാരത്തിനാണ് നിലകൊള്ളുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി എം.പി. പാർട്ടി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലിം മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ സി. ശ്യാം സുന്ദര്‍, കെ.എം. അബ്ദുല്‍ മജീദ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം.എസ്. മുഹമ്മദ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എസ്.എം. ഷരീഫ്, എം.എം. സീതി, ഇടുക്കി ജില്ല ഭാരവാഹികളായ മുഹമ്മദ് മൗലവി, പി.എന്‍. അബ്ദുല്‍ അസീസ്, എം.ബി. സൈനുദ്ദീന്‍, അബ്ദുല്‍ ഗഫൂര്‍, പി.എന്‍. സീതി, കെ.എം. സലിം, വി.എം. റസാഖ്, എറണാകുളം ജില്ല ഭാരവാഹികളായ പി.കെ. മൊയ്തു, ഇബ്രാഹിം കവല, അന്‍സാര്‍ മുണ്ടാട്ട്, ഭാരവാഹികളായ എ.എം. ഹാരിദ്, എം.എ. കരിം, പി.എ. ബഷീര്‍, പി.എസ്. യൂനുസ്, ജമാല്‍ രാജാക്കാട്, എം.കെ. നവാസ്, പി.എ. ബഷീര്‍, ഒ.എം. സുബൈര്‍, പി.എം. സകരിയ്യ, പി.എച്ച്. സുധീര്‍, പി.എം. നിസാമുദ്ദീന്‍, ഇ.എ.എം. അമീന്, ഷഹന ജാഫര്‍, ബീമ അനസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ജന. സെക്രട്ടറി കെ.എസ്. സിയാദ് സ്വാഗതവും ട്രഷറര്‍ ടി.കെ. നവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.