തൊടുപുഴ: പമ്പ് ഹൗസിലെ കേബിള്‍ കത്തിയതിനെ തുടര്‍ന്ന് തകരാറിലായ നഗരത്തിലെ ശുദ്ധജല വിതരണം പുനരാരംഭിച്ചു. തൊടുപുഴ മൂപ്പില്‍കടവ് പാലത്തിനു സമീപത്തെ റോ വാട്ടര്‍ പമ്പ് ഹൗസിലെ സി.ടി.പി.ടി പാനലിലെ എച്ച്.ടി കേബിള്‍ കനത്ത മഴയെത്തുടര്‍ന്ന് നനഞ്ഞ് കത്തിയതിനെ തുടര്‍ന്നാണ് കുടിവെള്ള വിതരണം മുടങ്ങിയത്. മൂന്നു ദിവസത്തോളം വാട്ടര്‍ അതോറിറ്റി അധികൃതര്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച പമ്പിങ് പുനരാരംഭിക്കാനായത്. എന്നാല്‍, പമ്പിങ് ആരംഭിച്ചെങ്കിലും ജലവിതരണം പൂര്‍ണമായും സുഗമമാക്കാനായില്ല. തൊടുപുഴ മുനിസിപ്പല്‍ ഏരിയയിലും കുമാരമംഗലം പഞ്ചായത്തിലുമാണ് ജലവിതരണം മുടങ്ങിയത്.
ഞായറാഴ്ച രാവിലെ മുതല്‍ കുടിവെള്ള വിതരണം സാധാരണ നിലയിലാകുമെന്ന് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനിയര്‍ അറിയിച്ചു. 16ന് രാത്രി 12ഓടെ തൊടുപുഴ മൂപ്പില്‍കടവ് പാലത്തിനു സമീപമുള്ള റോ വാട്ടര്‍ പമ്പ് ഹൗസിലെ സി.ടി.പി.ടി പാനലിലെ എച്ച്.ടി കേബിള്‍ കനത്ത മഴയെ തുടര്‍ന്ന് നനഞ്ഞ് കത്തിയതിനെ തുടര്‍ന്നാണ് കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങിയത്. പിന്നീട് കെ.എസ്.ഇ. ബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നടത്തിയ പരിശോധനയില്‍ എച്ച്.ടി കേബിളുകള്‍ പൂര്‍ണമായും കത്തിയതായി കണ്ടെത്തി. പിന്നീടാണ് തകരാര്‍ പരിഹരിക്കുന്നതിനുള്ള തീവ്രശ്രമം ആരംഭിച്ചത്.
പമ്പിങ് ആരംഭിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ കൂറ്റര്‍ ടാങ്കുകളില്‍ പൂര്‍ണമായി വെള്ളമെത്താന്‍ സമയമെടുക്കും. വാട്ടര്‍ അതോറിറ്റിയുടെ തൊടുപുഴയിലെ പ്രധാന ടാങ്കിന്റെ സംഭരണ ശേഷി മാത്രം 15 ലക്ഷം ലിറ്ററാണ്. ഇത്തരം ടാങ്കുകളില്‍ വെള്ളമെത്തിക്കുന്നതോടെ ജലവിതരണം സുഗമമാകും. ഇതിനിടെ അടിക്കടി വൈദ്യുതി തടസ്സമുണ്ടായതും റോ വാട്ടര്‍ പമ്പ് ഹൗസിലെ തകരാര്‍ പരിഹരിക്കല്‍ വൈകാനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.