കെ.എസ്.ഇ.ബി. ഹൈടെൻഷൻ ഇലക്ട്രിക് ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുന്ന വഞ്ചിവയൽ ഊരുമൂപ്പൻ

Read more at: https://newspaper.mathrubhumi.com/idukki/news/idukki-1.7606572

വികസനമെത്തുന്നില്ല:ടവറിൽ കയറി ആദിവാസി മൂപ്പ‍‍െൻറ ആത്മഹത്യ ഭീഷണി

വ​ണ്ടി​പ്പെ​രി​യാ​ർ: വ​ഞ്ചി​വ​യ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ പ​ഞ്ചാ​യ​ത്തി‍െൻറ വി​ക​സ​നം എ​ത്തു​ന്നി​ല്ലെ​ന്ന്​ ആ​രോ​പി​ച്ച് ഊ​രു​മൂ​പ്പ‍െൻറ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. ഊ​രു​മൂ​പ്പ​ൻ അ​ജ​യ​നാ​ണ് 220 കെ.​വി ലൈ​ൻ ട​വ​റി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​രെ​ത്തി അ​നു​ന​യ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും താ​ഴെ​യി​റ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​രും വ​ന്നാ​ൽ മാ​ത്ര​മേ താ​ഴെ​യി​റ​ങ്ങു​ക​യു​ള്ളൂ​വെ​ന്ന നി​ല​പാ​ട്​ തു​ട​ർ​ന്നു. തു​ട​ർ​ന്ന് വ​ള്ള​ക്ക​ട​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എ​ൻ.​കെ. അ​ജ​യ​ഘോ​ഷ്, വ​ണ്ടി​പ്പെ​രി​യാ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ടി.​ഡി. സു​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മെ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി. അ​ജ​യ​നെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വ​ഞ്ചി​വ​യ​ൽ ട്രൈ​ബ​ൽ കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് ന​ന്നാ​ക്കു​ക, പ​തി​മൂ​ന്നോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് അ​നു​വ​ദി​ച്ചു ന​ൽ​കു​ക, ഊ​രു​കൂ​ട്ടം കൃ​ത്യ​മാ​യി കൂ​ടു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി. അ​ജ​യ​നെ അ​നു​ന​യി​പ്പി​ച്ച​തി​നു​ശേ​ഷം ഊ​രു​കൂ​ട്ടം കൂ​ടാ​നും ഊ​രു നി​വാ​സി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ കേ​ൾ​ക്കാ​നും പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ലെ ഉ​ദ്യേ​ഗ​സ്ഥ​രും ത​യാ​റാ​യി. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് ചെ​യ്യു​ന്ന​തി​ന് വ​നം വ​കു​പ്പി‍െൻറ എ​ൻ.​ഒ.​സി ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, വ​നം വ​കു​പ്പും വ​ഞ്ചി​വ​യ​ൽ നി​വാ​സി​ക​ളും ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - Development not coming: Suicide threat by tribal elder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.