വണ്ടിപ്പെരിയാർ: മഴക്കാലമായാൽ സ്ഥിരമായി വെള്ളത്തിലാകുന്ന വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം സുരക്ഷിത സ്ഥലത്തേക്കുമാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയോരത്ത് ചോറ്റുപാറ പെരിയാർ െകെ തോടിനോട് ചേർന്ന് കക്കികവല ചുരക്കുളത്താണ് സാമൂഹിക ആരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്.
മഴക്കാലത്ത് തോട് കവിഞ്ഞൊഴുകുന്നതോടെ ആശുപത്രിയും പരിസരവും പൂർണമായും വെള്ളത്തിനടിയിലാവുക പതിവാണ്. പിന്നീട് പൊതുപ്രവർത്തകരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കുന്നത്. കഴിഞ്ഞ പ്രളയകാലങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും സാധന സാമഗ്രികളും നശിക്കുകയും ചെയ്തു. വെള്ളംകയറുമ്പോൾ ചികിത്സ തടസ്സപ്പെടുക മാത്രമല്ല രോഗികളെ പുറത്തെത്തിക്കാൻപോലും കഴിയാത്ത അവസ്ഥയാകും.
ആശുപത്രിയിൽ വെള്ളംകയറുന്നത് പതിവായതോടെ സാധാരണക്കാരെ ഇത് ആശങ്കപ്പെടുത്തുകയാണ്. ജീവനക്കാരുടെ കാര്യവും സഹതാപകരമാണ്. ആശുപത്രി സുരക്ഷിതസ്ഥലത്തേക്ക് കാലവർഷത്തിൽ താൽക്കാലികമായെങ്കിലും മാറ്റുന്ന കാര്യം ഉത്തരവാദിത്തപ്പെട്ടവരും ജനപ്രതിനിധികളും ചിന്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.