ഉഷ ചെണ്ടകൊട്ടി വോട്ടഭ്യർഥിക്കുന്നു

ചെണ്ടകൊട്ടി വോട്ടുതേടി വനിതസ്ഥാനാര്‍ഥി

തൊ​ടു​പു​ഴ: വോ​ട്ടു​പി​ടി​ക്കാ​ന്‍ വീ​ടു​ക​ളി​ൽ ചെ​ണ്ട​കൊ​ട്ടി വോ​ട്ട​ഭ്യ​ർ​ഥി​ച്ച്​ സ്ഥാ​നാ​ർ​ഥി. കു​ട​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍ഡ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​യ ഉ​ഷ വി​ജ​യ​നാ​ണ് ചെ​ണ്ട​കൊ​ട്ടി വോ​ട്ടു​തേ​ടു​ന്ന​ത്. കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍ഥി​യാ​യ ഉ​ഷ ത​െൻറ ചി​ഹ്നം ചെ​ണ്ട​യാ​യ​തു​കൊ​ണ്ടു മാ​ത്ര​മ​ല്ല ഇ​ത്ത​ര​ത്തി​ല്‍ വോ​ട്ടു​തേ​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ശി​ങ്കാ​രി​മേ​ളം ഗ്രൂ​പ്പി​ലെ അം​ഗം​കൂ​ടി​യാ​ണ്.

ക​ഴി​ഞ്ഞ​ത​വ​ണ​യും ഇ​തേ വാ​ര്‍ഡി​ലെ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ല​മ​റ്റ​ത്ത് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍ഷ​നി​ലെ​ത്തി​യ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ സ്വീ​ക​രി​ച്ച​തും ഉ​ഷ​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ശി​ങ്കാ​രി​മേ​ള​ത്തി​െൻറ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു. 2010ലെ ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി​യാ​ണ് വ​നി​ത​ക​ള്‍ക്ക് ശി​ങ്കാ​രി​മേ​ള​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍കി​യ​ത്. ഇ​തി​ലാ​ണ് ഉ​ഷ​യു​ള്‍പ്പെ​ടെ പ​രി​ശീ​ല​നം നേ​ടി​യ​ത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.