സംസ്ഥാന ചലച്ചിത്ര പുരസ്‌കാര തിളക്കത്തില്‍ ചെറുപുഴയും

ചെറുപുഴ: ചെറുപുഴ സ്വദേശിയായ സുമേഷ് മൂറിലൂടെ ചെറുപുഴക്ക് ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. കള എന്ന സിനിമയിലെ അഭിനയത്തിനാണ് സുമേഷ് മൂറിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചത്. മമ്മൂട്ടി നായകനായി അഭിനയിച്ച പതിനെട്ടാം പടിയാണ് മൂറിന്റെ ആദ്യ ചലച്ചിത്രം. ടൊവിനോ തോമസ് നായകനായ കളയില്‍ നായകന്റെ എതിരാളിയായെത്തി അമ്പരപ്പിക്കുന്ന അഭിനയമാണ് മൂര്‍ കാഴ്ചവെച്ചത്. സിനിമ തിയറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. ആ സിനിമയിലൂടെ മികച്ച സ്വഭാവനടനുള്ള പുരസ്‌കാരവും ഇപ്പോള്‍ മൂറിനെ തേടിയെത്തി. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിനിമ രംഗത്തേക്ക് എത്തിയത്. ചെറുപുഴയിലെ മോനിപ്പള്ളില്‍ സുരേഷ്-മിനി ദമ്പതികളുടെ മകനാണ്. സുമിഷ സഹോദരിയാണ്. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ വീട്ടിലെത്തി മൂറിനെ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.