കേളകം: ആറളം വന്യജീവി സങ്കേതത്തിൽനിന്ന് വാനരപ്പട ജനവാസ മേഖലയിലേക്ക് കുതിക്കുമ്പോൾ ഇവയെ തടയാൻ നടപടി വേണമെന്ന് കർഷകർ. ഓടം തോട്, അണുങ്ങോട്, വളയഞ്ചാൽ ജനവാസ മേഖലകളിലാണ് നൂറു കണക്കിന് കുരങ്ങുകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം വീടുകളിൽ കടന്ന് വീട്ടുപകരണങ്ങൾ തകർക്കുകയും ഭക്ഷ്യവസ്തുക്കൾ എടുത്തു കൊണ്ടു പോകുകയും ചെയ്യുന്നത്.
വളയംചാൽ പ്രദേശത്ത് വാനരശല്യം രൂക്ഷമായി തുടരുന്നു. നേരം വെളുത്താൽ ഏതുനിമിഷം വേണമെങ്കിലും വാനരക്കുട്ടം ചീങ്കണ്ണിപ്പുഴ കടന്നെത്തും. ഓരോ കൂട്ടത്തിലും 10 മുതൽ 50 ലധികം കുരങ്ങന്മാരുണ്ടാകും. തെങ്ങിൽ കയറി തേങ്ങയും കരിക്കുമൊക്കെ പറിച്ചെറിഞ്ഞ് നശി പ്പിക്കുകയാണ്. മനുഷ്യരെ ഇതുവരെ ഉപദ്രവിച്ചിട്ടില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. പക്ഷേ, കുരങ്ങന്മാർ ചത്തപ്പോൾ കേസെടുത്ത് അന്വേഷണത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ ജനവാസ കേന്ദ്രങ്ങളിലെത്തിയത് പ്രതിഷേധത്തിന് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.