തലശ്ശേരി ടൗണിലെ മാലിന്യം നീക്കി

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ഓടത്തിൽ പള്ളി റോഡിൽ കൂട്ടിയിട്ട മാലിന്യം നീക്കി. നഗരസഭ ശുചീകരണ തൊഴിലാളികളാണ് വെള്ളിയാഴ്ച രാവിലെ മാലിന്യം നീക്കം ചെയ്തത്. നഗരത്തിൽ മഴക്കാല പൂർവ ശുചീകരണം ഒരു ഭാഗത്ത് തകൃതിയായി നടക്കുന്നതിനിടയിലാണ് ഓടത്തിൽ പള്ളി റോഡിൽ മാലിന്യം ദിവസങ്ങളോളം കൂട്ടിയിട്ടത്. നിത്യേന നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന വഴിയിലാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം അലക്ഷ്യമായി തള്ളിയത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ നഗരസഭ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.