സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു

കണ്ണൂർ: ജില്ല വ്യവസായ കേന്ദ്രത്തിന്റെയും അഴീക്കോട് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംരംഭകത്വ ബോധവത്കരണ ശില്‍പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. റീന അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് ഇൻഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ ടി.കെ. ലിനേഷ്, ഫിനാന്‍സ് ലിറ്റററി കൗണ്‍സിലര്‍ എന്‍.എന്‍. ശ്യാം എന്നിവര്‍ ക്ലാസെടുത്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഗിരീഷ് കുമാര്‍, ഉപജില്ല വ്യവസായ ഓഫിസര്‍ കെ. അരവിന്ദാക്ഷന്‍, അഴീക്കോട് കോഓപറേറ്റിവ് ബാങ്ക് പ്രസിഡന്റ് എം.എന്‍. രവീന്ദ്രന്‍, അഗ്രികള്‍ചറല്‍ വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് കുഞ്ഞമ്പു, അഴീക്കോട് പഞ്ചായത്ത് ഇന്റേണ്‍ ഒ. അതുല്യ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.