സഹറ വിമൻസ് കോളജ് സനദ് ദാനം

പാനൂർ: തങ്ങൾപീടിക സഹറ വിമൻസ് കോളജ് അഞ്ചാമത് സനദ് ദാനം നടത്തി. ജാമിഅ സഹറ ചെയർമാൻ സയ്യിദ് മുഹമ്മദ് മഖ്ദൂം അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.പി ഗ്രൂപ് എം.ഡി കെ.പി മുഹമ്മദ് മുഖ്യാതിഥിയായി. കോളജ് പ്രിൻസിപ്പൽ മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. സഹറവിയ്യ ഡിപ്ലോമ പാസായ 120 ഓളം വിദ്യാർഥിനികളുടെ സനദ് ദാനം ചെയർമാൻ മുഹമ്മദ് മഖ്ദൂം തങ്ങൾ നിർവഹിച്ചു. ആർ. അബ്ദുല്ല മാസ്റ്റർ പാറാട്, വൈ.എം. അസ്‍ലം, കൊറ്റപ്പുറത്ത് മഹമൂദ് ഹാജി, ടി.പി. മുസ്തഫ ചെണ്ടയാട്, അബ്ദുൽ മുത്തലിബ്, കെ. മുസ്തഫ, നീരജ് സോണ, ഹംസ നിസാമി, മുഹമ്മദ് അലി, മഞ്ജൂർ, അക്ബർ മൗലവി എന്നിവർ സംസാരിച്ചു. നൗഫൽ സഖാഫി സ്വാഗതവും സമീർ അലി റഹ്മാനി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.