സ്കൂളിൽ മഞ്ഞൾതോട്ടമൊരുക്കി എസ്.പി.സി കാഡറ്റുകൾ

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്‌റ്റുഡന്റ് പൊലീസ് കാഡറ്റുകൾ, അടുത്ത അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ഉച്ചഭക്ഷണത്തിനാവശ്യമായ മഞ്ഞൾ കൃഷി ആരംഭിച്ചു. മുൻവർഷങ്ങളിലെ പച്ചക്കറി കൃഷിക്ക് പകരം ഔഷധ ഗുണമേറെയുള്ള മഞ്ഞൾ, ഇഞ്ചി, കറിവേപ്പ് എന്നിവക്കാണ് ഇത്തവണ ഊന്നൽ നൽകുന്നത്. മഞ്ഞളിന്റെ ഔഷധ പ്രാധാന്യം മനസ്സിലാക്കാനും കൃഷിയുടെ വിവിധ ഘട്ടങ്ങൾ അനുഭവിച്ചറിയാനും കാഡറ്റുകൾക്ക് സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റുഡന്റ് പൊലീസ് കാഡറ്റ് അസി. ജില്ല നോഡൽ ഓഫിസർ സി.വി. തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ. രാഗേഷ് കുമാർ, പി. സുനിൽകുമാർ, പി.വി. ഉണ്ണികൃഷ്ണൻ, എം.ആർ. ഷീബ, പി. ശൈലജ എന്നിവർ കുട്ടികൾക്കാവശ്യമായ സഹായങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ഇ.പി. ജയപ്രകാശ്, സി.പി.ഒ വി.വി. സുനേഷ്, പി. ധന്യമോൾ, സി.എം. ജയദേവൻ, സി. ഇബ്രായേൻ, ആർ.കെ. ഹരീന്ദ്രനാഥ്, കെ.പി. സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. ചിത്രം: എസ്.പി.സി കാഡറ്റുകൾ സ്കൂളിൽ മഞ്ഞൾതോട്ടം ഒരുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.