മയ്യിൽ: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് തുടക്കംകുറിച്ച് മയ്യിൽ പഞ്ചായത്ത്. പഞ്ചായത്ത്തല ഉദ്ഘാടനം അരിമ്പ്ര നാറാന്തടത്ത് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ വിത്തെറിഞ്ഞ് നിർവഹിച്ചു. രണ്ട് ഏക്കറിലായി ഗന്ധകശാല അരിയാണ് കരനെൽകൃഷിയുടെ ഭാഗമായി കൃഷിചെയ്യുന്നത്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഭൂമി സംരക്ഷിക്കുന്നതിനും തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുമാണ് കരനെൽകൃഷി ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. റിഷ്ന പറഞ്ഞു. ഒരുവർഷം നീളുന്ന പ്രവർത്തനം പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിക്കുമെന്നും അവർ പറഞ്ഞു. വൈസ് പ്രസിഡൻറ് എ.ടി. രാമചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ വി.വി. അനിത, എം.വി. അജിത, എം. രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി. രേഷ്മ എന്നിവർ പങ്കെടുത്തു. ----- nelkrishi mayyil minister govindan) ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മയ്യിൽ പഞ്ചായത്ത്തല കരനെൽകൃഷി വിത്തിടൽ അരിമ്പ്ര നാറാന്തടത്ത് തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.