കാ​ഞ്ഞി​ലേ​രി-​ഉ​ളി​ക്ക​ൽ റോ​ഡ്

62 കോ​ടി മു​ട​ക്കി നി​ർ​മി​ച്ച റോ​ഡു​ണ്ട് ഓ​ടാ​ൻ ബ​സ്​ എ​വി​ടെ?

ശ്രീ​ക​ണ്ഠ​പു​രം: കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 62.12 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ക​ണി​യാ​ർ​വ​യ​ൽ-​കാ​ഞ്ഞി​ലേ​രി-​ഉ​ളി​ക്ക​ൽ റോ​ഡ് 12 മീ​റ്റ​ർ വീ​തി​യി​ൽ ന​വീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ, 18 കി​ലോ​മീ​റ്റ​റു​ള്ള ഈ ​റോ​ഡി​ലൂ​ടെ ട്രി​പ്പ് ന​ട​ത്തു​ന്ന​ത് ഒ​രേ​യൊ​രു ബ​സ് മാ​ത്ര​മാ​ണ്. ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ര​ണ്ട് വ​ർ​ഷ​മാ​യെ​ങ്കി​ലും ഇ​തു​വ​ഴി ബ​സു​ക​ളി​ല്ലാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ഇ​രി​ക്കൂ​ർ, മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് 2018ലാ​ണ് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. പു​ഴ​വെ​ള്ളം ക​യ​റു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ റോ​ഡ് ഉ​യ​ർ​ത്തി​യും ന​ട​പ്പാ​ത​യും നാ​ൽ​പ​തോ​ളം ക​ലു​ങ്കു​ക​ളും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പാ​ർ​ശ്വ​ഭി​ത്തി​ക​ളും ഒ​രു​ക്കി​യാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്. മ​ല​യോ​ര ഹൈ​വേ​യെ​യും ത​ളി​പ്പ​റ​മ്പ്-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് കൂ​ടി​യാ​ണി​ത്.

ഉ​ളി​ക്ക​ലി​ൽ​നി​ന്ന് ശ്രീ​ക​ണ്ഠ​പു​ര​ത്തെ​ത്താ​നു​ള്ള തി​ര​ക്കൊ​ഴി​ഞ്ഞ പാ​ത​യും ഇ​താ​ണ്. നി​ല​വി​ൽ ഉ​ച്ച​ക്ക് ഉ​ളി​ക്ക​ലി​ൽ​നി​ന്ന് ശ്രീ​ക​ണ്ഠ​പു​ര​ത്തേ​ക്ക് ഒ​രു ബ​സ് മാ​ത്ര​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ശ്രീ​ക​ണ്ഠ​പു​രം-​പ​യ്യാ​വൂ​ർ വ​ഴി കാ​ഞ്ഞി​ലേ​രി വ​രെ ഒ​രു ബ​സും ഓ​ടു​ന്നു​ണ്ട്.

കാ​ഞ്ഞി​ലേ​രി, വ​യ​ക്ക​ര, ബാ​ല​ങ്ക​രി, മൊ​ളൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ ക​ണി​യാ​ർ​വ​യ​ലി​ൽ വ​ന്നാ​ണ് ബ​സ് ക​യ​റു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​മു​ള്ള​വ​ർ ക​ണി​യാ​ർ വ​യ​ൽ വ​രെ അ​തി​ൽ വ​രു​ന്നു. മ​റ്റു​ള്ള​വ​ർ കാ​ൽ​ന​ട​യാ​യി വ​ന്നു വേ​ണം ബ​സ് ക​യ​റാ​ൻ. ക​ണി​യാ​ർ വ​യ​ലി​ലെ റോ​ഡ​രി​കി​ൽ ദി​വ​സ​വും ബ​സ് ക​യ​റാ​നെ​ത്തി​യ​വ​രു​ടെ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത നി​ല​യി​ൽ കാ​ണാ​നാ​കും. വീ​തി​യു​ള്ള റോ​ഡു​ണ്ടാ​യി​ട്ടും ഉ​ളി​ക്ക​ലി​ൽ​നി​ന്ന് ക​ണി​യാ​ർ​വ​യ​ലി​ലേ​ക്ക് ബ​സ് സ​ർ​വി​സ് മാ​ത്രം ന​ട​ക്കു​ന്നി​ല്ല.

ഉ​ളി​ക്ക​ലി​ൽ​നി​ന്ന് ക​ണി​യാ​ർ​വ​യ​ൽ മ​ല​പ്പ​ട്ടം-​മ​യ്യി​ൽ വ​ഴി എ​ളു​പ്പ​ത്തി​ൽ ക​ണ്ണൂ​രി​ലും എ​ത്താ​നാ​കും. ഈ ​റൂ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സെ​ങ്കി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ഉ​ളി​ക്ക​ലി​ൽ​നി​ന്ന് ജി​ല്ല ആ​സ്ഥാ​ന​മാ​യ ക​ണ്ണൂ​രി​ലേ​ക്കും താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ ത​ളി​പ്പ​റ​മ്പി​ലേ​ക്കും കൂ​ടു​ത​ൽ ബ​സ് റൂ​ട്ടു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് കാ​ഞ്ഞി​ലേ​രി പൊ​തു​ജ​ന വാ​യ​ന​ശാ​ല നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. 

Tags:    
News Summary - Where are the buses that will run on a road built at a cost of 62 crores?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.