കടൽത്തീര യാത്രയുമായി വിദ്യാർഥികൾ

തലശ്ശേരി: 'പുനരുജ്ജീവനത്തിന് കൂട്ടായ പ്രവർത്തനം' മുദ്രാവാക്യമുയർത്തി സമുദ്രദിനത്തിൽ മുബാറക്ക് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ കടൽത്തീര യാത്ര നടത്തി. സാമൂഹികശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. അധ്യാപകർക്കൊപ്പം തലായി കടപ്പുറത്തെത്തിയ വിദ്യാർഥികൾ തീരശുചീകരണം നടത്തി. ബോധവത്കരണ പരിപാടി പ്രധാനാധ്യാപകൻ പി.കെ. റഫീഖ്‌ ഉദ്ഘാടനം ചെയ്തു. എം.പി. മജീദ്, എൻ.പി. മുഹമ്മദ് അഷ്റഫ്, പി. ഇസ്മായിൽ, സി.ടി. സുമയ്യ, എം. ഭാഷ, പി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.