ബഫര്‍സോണ്‍: നിവേദനം നല്‍കും

attn: കേളകം വാർത്തയോടൊപ്പം കൊടുക്കുക ഇരിട്ടി: വനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധി മലയോരകര്‍ഷകരില്‍ ആശങ്കയും ഉത്കണ്ഠയും ഉളവാക്കുന്നതാണെന്ന് എടൂര്‍ ഫൊറോന കൗണ്‍സില്‍ യോഗം. എടൂര്‍ മേഖലയില്‍ മാങ്ങോട്, ചതിരൂര്‍, പുതിയങ്ങാടി, കീഴ്പള്ളി, അമ്പലക്കണ്ടി, ചെടിക്കുളം പ്രദേശങ്ങളിലെയും ആറളം ഫാമും ഉള്‍പ്പെടെ നാലായിരത്തോളം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കും. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകാനും നടപടികള്‍ ആലോചിക്കാൻ ഫൊറോന കൗണ്‍സിലിന്റെ വിപുലമായ യോഗംചേരാനും തീരുമാനിച്ചു. ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, ചെടിക്കുളം പള്ളിവികാരി ഫാ. ബാബു മൂന്നാനപ്പള്ളി, ഫൊറോന കൗണ്‍സില്‍ പ്രസിഡന്റ് ബാബു പാലാട്ടികൂനത്താന്‍, പി.ജെ. പോള്‍, ബെന്നി മഠത്തിനകം, മാത്യുക്കുട്ടി പന്തപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.