എം.പിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് എം.എൽ.എ

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വേ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ലോക്സഭയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയ മറുപടിയായി പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് എം. വിജിൻ എം.എൽ.എ. പുതിയ അണ്ടര്‍ പാസേജ് നിർമിക്കേണ്ടത് റെയിൽവേയും അനുമതി നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാറുമാണ്. എം.എൽ.എയായി ചുമതലയേറ്റെടുത്തതോടെയാണ് മാട്ടൂല്‍, മാടായി പഞ്ചായത്തിലെ ജനങ്ങള്‍ അനുഭവിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി പുതിയ അടിപ്പാത നിർമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2021 ഒക്ടോബര്‍ 13ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും നിവേദനം സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാർ ഫണ്ട് അനുവദിച്ച് പ്രവൃത്തി പുരോഗമിക്കുന്ന വെങ്ങര റെയില്‍വേ മേൽപാലം നിർമാണത്തിനോ സെന്‍ട്രല്‍ റോഡ് ഫണ്ട് ലഭ്യമാക്കുന്നതിനോ ഇടപെടൽ നടത്താതെ എം.പി നടത്തുന്ന പ്രസ്താവന തികച്ചും വികസന വിരുദ്ധതയുമാണെന്ന് എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.