വെങ്ങര റെയിൽവേ മേൽപാലം പ്രവൃത്തി പുരോഗമിക്കുന്നു

പഴയങ്ങാടി: വെങ്ങരയിൽ 290.10 മീ. ദൈർഘ്യത്തിൽ നിർമിക്കുന്ന റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തികൾ പുരോഗമിക്കുന്നു. നിർമാണത്തിനായി സംസ്ഥാന സർക്കാർ 21 കോടി രൂപ അനുവദിച്ച പദ്ധതിയാണിത്. 10.06 മീ. വീതിയിൽ നിർമിക്കുന്ന പാലത്തിന് 14 സ്പാനുകളാണുള്ളത്. പാലത്തിന്റെ ഇരുഭാഗങ്ങളിലുമുള്ള തൂണുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഏഴിമല നേവൽ അക്കാദമിയിലേക്ക് പഴയങ്ങാടിയിൽനിന്നും ഏറ്റവും കുറഞ്ഞ ദൂരത്തിൽ സഞ്ചരിക്കാവുന്ന പാതയാണിത്. രാമന്തളി, മാടായി പഞ്ചായത്ത് നിവാസികൾ ആശ്രയിക്കുന്ന ഈ പാതയിൽ ട്രെയിൻ സമയങ്ങളിൽ ഗേറ്റടക്കുന്നതോടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് യാത്രദുരിതം വിതക്കുന്നതിനാൽ വർഷങ്ങളായി മേൽപാലത്തിന് ആവശ്യം ഉയരുകയായിരുന്നു. ചിത്ര വിശദീകരണം: വെങ്ങര റെയിൽവേ മേൽപാലത്തിനുള്ള തൂണുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.