കണിച്ചാറിലെ കോളനികളില്‍ ഇൻറര്‍നെറ്റ്

കണിച്ചാർ: ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയാക്കുന്നതി​ൻെറ ഭാഗമായി സിഗ്​നല്‍ ലഭിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന മലയോര മേഖലയിലെ കോളനികളില്‍ ഇൻറർനെറ്റ് കണക്​ഷൻ നൽകി. ജില്ല പഞ്ചായത്ത് നടത്തുന്ന ഇൻറര്‍നെറ്റ് കണക്​ഷന്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം, പന്തപ്ലാക്കല്‍, വളയംചാല്‍ തുടങ്ങിയ കോളനികളിൽ ഇൻറര്‍നെറ്റ് കണക്​ഷന്‍ നല്‍കിയത്. കണിച്ചാര്‍ പഞ്ചായത്ത്തല പരിപാടി അണുങ്ങോട് പന്തപ്ലാക്കല്‍ കോളനിയില്‍ പഞ്ചായത്ത് പ്രസിഡൻറ്​ ആൻറണി സെബാസ്​റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ ജോജന്‍ എടത്താഴെ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.