വഖഫ് ബോർഡ് നിയമനം: കേരള വഖഫ് ബോർഡ് റീജനൽ ഓഫിസിലേക്ക്​ മാർച്ച്​

കണ്ണൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പുനഃ പരിശോധിക്കണമെന്നും മുസ്​ലിം അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്​ സുന്നി യുവജന സംഘം കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ താണയിലെ കേരള വഖഫ് ബോർഡ് റീജനൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും സംഗമവും നടത്തി. സയ്യിദ് സഫ്​വാൻ തങ്ങൾ ഏഴിമലയുടെ അധ്യക്ഷത എസ്​.വൈ.എസ്​ സംസ്ഥാന വൈസ് പ്രസിഡൻറ് അസ്​ല​ം തങ്ങൾ അൽ മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് മലയമ്മ അബൂബക്കർ ബാഖവി, സമസ്ത നേതാക്കളായ കെ.കെ.പി. അബ്​ദുല്ല മുസ്​ലിയാർ എന്നിവർ സംസാരിച്ചു. മാണിയൂർ അബ്​ദുറഹ്മാൻ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി, എ.കെ. അബ്​ദുൽ ബാഖി, സിറാജുദ്ദീൻ ദാരിമി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.