Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:03 AM GMT Updated On
date_range 16 Nov 2021 12:03 AM GMTവഖഫ് ബോർഡ് നിയമനം: കേരള വഖഫ് ബോർഡ് റീജനൽ ഓഫിസിലേക്ക് മാർച്ച്
text_fieldsbookmark_border
കണ്ണൂർ: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം പുനഃ പരിശോധിക്കണമെന്നും മുസ്ലിം അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുന്നി യുവജന സംഘം കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ താണയിലെ കേരള വഖഫ് ബോർഡ് റീജനൽ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും സംഗമവും നടത്തി. സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമലയുടെ അധ്യക്ഷത എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അസ്ലം തങ്ങൾ അൽ മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് മലയമ്മ അബൂബക്കർ ബാഖവി, സമസ്ത നേതാക്കളായ കെ.കെ.പി. അബ്ദുല്ല മുസ്ലിയാർ എന്നിവർ സംസാരിച്ചു. മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി, എ.കെ. അബ്ദുൽ ബാഖി, സിറാജുദ്ദീൻ ദാരിമി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story