പെൻഷൻ കുടിശ്ശികയും സൗജന്യ ചികിത്സ പദ്ധതിയും ഉടൻ നടപ്പാക്കണം

പഴയങ്ങാടി: പെൻഷൻ പരിഷ്കരണത്തി​ൻെറ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പെൻഷൻ കുടിശ്ശികയും കുറ്റമറ്റ രീതിയിലുള്ള സൗജന്യ ചികിത്സ പദ്ധതിയും ഉടൻ നടപ്പാക്കണമെന്ന് കെ.എസ്.എസ്.പി.എ മാടായി മണ്ഡലം സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ്​ ടി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ കഴകക്കാരൻ അധ്യക്ഷത വഹിച്ചു. ജില്ല അധ്യക്ഷൻ കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി. അബ്​ദു​ൽ കാദർ, ഡോ. വി.എൻ. രമണി,​ എം. പവിത്രൻ, ജോയി ചൂട്ടാട്, എൻ. കൃഷ്ണൻ നമ്പൂതിരി, എം.പി. ദാമോദരൻ, എൻ. തമ്പാൻ, പി. കുട്ടികൃഷ്ണൻ, എ. ഉഷ ടീച്ചർ, വി.വി. രാജൻ, സി. കാർത്യായനി, കെ. ജോൺ, എം. ബാബു, കെ.പി. രാമകൃഷ്ണൻ, കെ.പി. ഹർഷൻ, മുഹമ്മദലി മാസ്​റ്റർ, ടി. മാധവൻ എന്നിവർ സംസാരിച്ചു. ചിത്ര വിശദീകരണം: കെ.എസ്.എസ്.പി.എ മാടായി മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ്​ ടി. കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.