Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:04 AM GMT Updated On
date_range 16 Nov 2021 12:04 AM GMTപെൻഷൻ കുടിശ്ശികയും സൗജന്യ ചികിത്സ പദ്ധതിയും ഉടൻ നടപ്പാക്കണം
text_fieldsbookmark_border
പഴയങ്ങാടി: പെൻഷൻ പരിഷ്കരണത്തിൻെറ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പെൻഷൻ കുടിശ്ശികയും കുറ്റമറ്റ രീതിയിലുള്ള സൗജന്യ ചികിത്സ പദ്ധതിയും ഉടൻ നടപ്പാക്കണമെന്ന് കെ.എസ്.എസ്.പി.എ മാടായി മണ്ഡലം സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ കഴകക്കാരൻ അധ്യക്ഷത വഹിച്ചു. ജില്ല അധ്യക്ഷൻ കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി. അബ്ദുൽ കാദർ, ഡോ. വി.എൻ. രമണി, എം. പവിത്രൻ, ജോയി ചൂട്ടാട്, എൻ. കൃഷ്ണൻ നമ്പൂതിരി, എം.പി. ദാമോദരൻ, എൻ. തമ്പാൻ, പി. കുട്ടികൃഷ്ണൻ, എ. ഉഷ ടീച്ചർ, വി.വി. രാജൻ, സി. കാർത്യായനി, കെ. ജോൺ, എം. ബാബു, കെ.പി. രാമകൃഷ്ണൻ, കെ.പി. ഹർഷൻ, മുഹമ്മദലി മാസ്റ്റർ, ടി. മാധവൻ എന്നിവർ സംസാരിച്ചു. ചിത്ര വിശദീകരണം: കെ.എസ്.എസ്.പി.എ മാടായി മണ്ഡലം സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് ടി. കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story