'സർക്കാർ നിലപാട് സംശയകരം'

കണ്ണൂർ: മുസ്​ലിം-പിന്നാക്ക വിഭാഗത്തി​ൻെറ വൻപിന്തുണയോടെ രണ്ടാം തവണ അധികാരത്തിലേറിയ ഇടത് സർക്കാറിൻെറ പല നയങ്ങളും മുസ്​ലിം-പിന്നാക്ക വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന്​ മുസ്​ലിം സർവിസ് സൊസൈറ്റി കണ്ണൂർ യൂനിറ്റ് യോഗം വിലയിരുത്തി. മുന്നാക്ക വിഭാഗ സംവരണം, സ്കോളർഷിപ്പിലെ അന്യായ അനുപാതം, ഏറ്റവും ഒടുവിലായി വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി തുടങ്ങിയവയെല്ലാം വലിയ ദുരൂഹത മുസ്​ലിം സമുദായത്തിൽ സൃഷ്​ടിച്ചിട്ടുണ്ട്​. ദേവസം ബോർഡിനില്ലാത്ത നിയമന രീതി സർക്കാറി​ൻെറ ഇരട്ടത്താപ്പാണ്​. അതുപോലെ മദ്യവർജനം നയമാക്കി അധികാരത്തിലെത്തിയ ഇടത് സർക്കാർ 175 പുതിയ മദ്യശാലകൾക്കൂടി അനവദിക്കാനുള്ള നീക്കവും ആശങ്കയുളവാക്കുന്ന കാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ്​ വി. മുനീർ അധ്യക്ഷത വഹിച്ചു. എ.ടി. മുഹമ്മദ് കുഞ്ഞി ഹാജി, അസീർ കല്ലിങ്കീൽ, നവാസ് കച്ചേരി, പാലോട്ട് സിദ്ദീഖ്, കെ.പി. മുഹമ്മദ് അശ്റഫ്, ലബീബ് എന്നിവർ സംസാരിച്ചു. ഐ.എം. ഹാരിസ് സ്വാഗതവും കെ.വി. അസ്സു ഹാജി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.