Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:08 AM GMT Updated On
date_range 16 Nov 2021 12:08 AM GMT'സർക്കാർ നിലപാട് സംശയകരം'
text_fieldsbookmark_border
കണ്ണൂർ: മുസ്ലിം-പിന്നാക്ക വിഭാഗത്തിൻെറ വൻപിന്തുണയോടെ രണ്ടാം തവണ അധികാരത്തിലേറിയ ഇടത് സർക്കാറിൻെറ പല നയങ്ങളും മുസ്ലിം-പിന്നാക്ക വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നുവെന്ന് മുസ്ലിം സർവിസ് സൊസൈറ്റി കണ്ണൂർ യൂനിറ്റ് യോഗം വിലയിരുത്തി. മുന്നാക്ക വിഭാഗ സംവരണം, സ്കോളർഷിപ്പിലെ അന്യായ അനുപാതം, ഏറ്റവും ഒടുവിലായി വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി തുടങ്ങിയവയെല്ലാം വലിയ ദുരൂഹത മുസ്ലിം സമുദായത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. ദേവസം ബോർഡിനില്ലാത്ത നിയമന രീതി സർക്കാറിൻെറ ഇരട്ടത്താപ്പാണ്. അതുപോലെ മദ്യവർജനം നയമാക്കി അധികാരത്തിലെത്തിയ ഇടത് സർക്കാർ 175 പുതിയ മദ്യശാലകൾക്കൂടി അനവദിക്കാനുള്ള നീക്കവും ആശങ്കയുളവാക്കുന്ന കാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് വി. മുനീർ അധ്യക്ഷത വഹിച്ചു. എ.ടി. മുഹമ്മദ് കുഞ്ഞി ഹാജി, അസീർ കല്ലിങ്കീൽ, നവാസ് കച്ചേരി, പാലോട്ട് സിദ്ദീഖ്, കെ.പി. മുഹമ്മദ് അശ്റഫ്, ലബീബ് എന്നിവർ സംസാരിച്ചു. ഐ.എം. ഹാരിസ് സ്വാഗതവും കെ.വി. അസ്സു ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story