കണ്ണൂർ: ജില്ലയിലെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഈർച്ചമിൽ തൊഴിലാളി സംഘടന, കേരള സോമിൽ തൊഴിലാളി അസോസിയേഷൻ കൺവെൻഷൻ ഞായറാഴ്ച രാവിലെ 10ന് പുതിയതെരു ചിറക്കൽ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൺവെൻഷനിൽ 200ഓളം തൊഴിലാളികൾക്ക് അംഗത്വ വിതരണവും ജില്ല കമ്മിറ്റി രൂപവത്കരണവും നടക്കും. ജില്ലയിലെ ഈർച്ചമിൽ തൊഴിലാളികളുടെ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുകയും പരിഹാരം കാണുകയുമാണ് സംഘടന ലക്ഷ്യമാക്കുന്നത്. വാർത്തസമ്മേളനത്തിൽ ആക്ടിങ് കമ്മിറ്റി ഭാരവാഹികളായ വി.വി. അശോകൻ, മനോജ് പിണറായി, സി.ടി. ദുർഗാദാസ്, കെ. രഘു, സുലൈമാൻ കീഴൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.