മൈസൂരുവിൽനിന്ന് തലശ്ശേരിയിലേക്ക് പേരക്കയും കയറ്റിവന്ന പിക് അപ്പാണ് മറിഞ്ഞത് ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ പിക് അപ് ജീപ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ച അഞ്ചോടെയാണ് മൈസൂരുവിൽനിന്ന് തലശ്ശേരിയിലേക്ക് പേരക്കയും കയറ്റിവന്ന പിക് അപ് മറിഞ്ഞത്. റോഡിൽ നിന്നും 20 മീറ്ററോളം താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. അപകടത്തിൽ ബെല്ലാരി സ്വദേശികളായ രുദ്രാക്ഷൻ, നാഗപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. അപകടവിവരമറിഞ്ഞ് ഇരിട്ടിയിൽനിന്ന് അഗ്നിശമനസേനയും ആംബുലൻസും സ്ഥലത്തെത്തി. വാഹനത്തിൽ കുടുങ്ങിക്കിടന്നവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. സ്ഥിരമായി വാഹനാപകടം നടക്കുന്ന വളവിലാണ് പിക് അപ് മറിഞ്ഞത്. റോഡരികിലെ സംരക്ഷണ കവചം തകർത്താണ് താഴ്ചയിലേക്ക് മറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.