തളിപ്പറമ്പ്: സൻെറ് മേരീസ് ഫൊറോന ദേവാലയ വികാരി ഫാ. അബ്രഹാം പോണാട്ടിൻെറ . ആർച്ച് ബിഷപ് എമിരേറ്റ്സ് ഡോ. ജോർജ് വലിയമറ്റം ഭദ്രദീപം കൊളുത്തി ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്തു. 2022 മേയ് വരെ നീളുന്ന ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകും. ഞായറാഴ്ച രാവിലെയാണ് ഫാ. അബ്രഹാം പോണാട്ടിൻെറ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്. ഫാ.അബ്രഹാം പോണാട്ടിനെയും വിശിഷ്ടാതിഥികളെയും ദേവാലയത്തിനകത്തേക്ക് ആനയിച്ചു. നിരവധി സദ്പ്രവൃത്തികൾ നടത്തിയ വ്യക്തിത്വമാണ് ഫാ. അബ്രഹാം പോണാട്ടെന്ന് ആർച്ച് ബിഷപ് എമിരേറ്റ്സ് ജോർജ് വലിയമറ്റം പറഞ്ഞു. വികാരി ജനറാൾ മോൺസിഞ്ഞ്യോർ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. മാർട്ടിൻ കൊട്ടാരത്തിൽ സ്വാഗതം പറഞ്ഞു. റസിഡൻറ് വികാരി ഫാ.ജോസഫ് മമ്പള്ളിക്കുന്നേൽ, ഫാ.ജോൺസൺ പടിഞ്ഞാറെയിൽ, ഫാ. ഇമ്മാനുവൽ കാനാട്ട്, കൈക്കാരന്മാരായ മാത്യു വട്ടക്കുന്നേൽ, ഡായി മാത്യു പ്ലാത്തോട്ടം, ജോസ് മുകുളേൽ, മൈക്കിൾ കൊച്ചുപറമ്പിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.