മാഹി: അഴിയൂരിൽ ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ ആരംഭിക്കുന്ന തോട് സഭകൾ പ്രവർത്തനം ആരംഭിച്ചു. 10, 11 വാർഡുകൾ സംയുക്തമായി കണ്ണോത്ത് കോമത്ത് താഴെ തോട് പരിസരത്ത് സംഘടിപ്പിച്ച തോട് സഭ പരിസ്ഥിതി പ്രവർത്തകൻ ഉസ്താദ് വൈദ്യർ ഹംസ മടിക്കൈ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ചോമ്പാൽ സി.ഐ ടി.എൻ. സന്തോഷ് കുമാർ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. ഷാഹുൽ ഹമീദ്, വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷരായ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, വാർഡ് മെംബർമാരായ റീന രയരോത്ത്, സാവിത്രി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൻ പി.ഷംന എന്നിവർ സംസാരിച്ചു. മെംബർമാരായ കെ. ലീല, പി.കെ. പ്രീത, കെ.കെ. ജയചന്ദ്രൻ, പ്രമോദ് മാട്ടാണ്ടി, കെ. അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു. തോട്ടിലേക്ക് മലിനജലം ഒഴുക്കുന്ന വീട്ടുകാരെ നേരിൽകണ്ട് ബോധവത്കരിച്ചു. കോമത്ത് താഴെ തോടിന് ഏഴുലക്ഷം രൂപ വകയിരുത്തി തോട് നവീകരണം ഉടൻ നടത്തും. തോട് സഭയുടെ ഭാഗമായി മജീഷ്യൻ ദിനേശൻ സൂര്യകാന്തിയുടെ മാജിക് ഷോയും തോടിന് പരിസരത്ത് ജനിച്ചുവളർന്നവരുടെ തോട് അനുഭവം പങ്കുവെക്കലുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.