Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഴിയൂരിൽ...

അഴിയൂരിൽ ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ തോട് സഭകൾ

text_fields
bookmark_border
അഴിയൂരിൽ ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ തോട് സഭകൾ
cancel
മാഹി: അഴിയൂരിൽ ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ ആരംഭിക്കുന്ന തോട് സഭകൾ പ്രവർത്തനം ആരംഭിച്ചു. 10, 11 വാർഡുകൾ സംയുക്തമായി കണ്ണോത്ത് കോമത്ത് താഴെ തോട് പരിസരത്ത് സംഘടിപ്പിച്ച തോട് സഭ പരിസ്ഥിതി പ്രവർത്തകൻ ഉസ്താദ് വൈദ്യർ ഹംസ മടിക്കൈ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. ചോമ്പാൽ സി.ഐ ടി.എൻ. സന്തോഷ് കുമാർ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. ഷാഹുൽ ഹമീദ്, വൈസ് പ്രസിഡൻറ് ശശിധരൻ തോട്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷരായ റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, വാർഡ് മെംബർമാരായ റീന രയരോത്ത്, സാവിത്രി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൻ പി.ഷംന എന്നിവർ സംസാരിച്ചു. മെംബർമാരായ കെ. ലീല, പി.കെ. പ്രീത, കെ.കെ. ജയചന്ദ്രൻ, പ്രമോദ് മാട്ടാണ്ടി, കെ. അബ്​ദുൽ കരീം എന്നിവർ സംബന്ധിച്ചു. തോട്ടിലേക്ക് മലിനജലം ഒഴുക്കുന്ന വീട്ടുകാരെ നേരിൽകണ്ട് ബോധവത്​കരിച്ചു. കോമത്ത് താഴെ തോടിന് ഏഴുലക്ഷം രൂപ വകയിരുത്തി തോട് നവീകരണം ഉടൻ നടത്തും. തോട് സഭയുടെ ഭാഗമായി മജീഷ്യൻ ദിനേശൻ സൂര്യകാന്തിയുടെ മാജിക് ഷോയും തോടിന് പരിസരത്ത് ജനിച്ചുവളർന്നവരുടെ തോട് അനുഭവം പങ്കുവെക്കലുമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story