കുടിവെള്ളം പാഴാകുന്നു

കല്യാശ്ശേരി: പ്രധാന കുടിവെള്ള പൈപ്പ് ലൈനിന്‍റെ വാൽവ്​ തകരാർ കാരണം വെള്ളം കവിഞ്ഞൊഴുകിയിട്ടും നടപടിയില്ല. കല്യാശ്ശേരി സെൻട്രൽ എൽ.പി സ്കൂൾ റോഡ് കവലയിലാണ് വാൾവുപൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുന്നത്. കല്യാശ്ശേരി ബിക്കിരിയൻ പറമ്പിൽ നിന്നുള്ള പ്രധാന ജലസംഭരണിയിൽനിന്ന്​ പള്ളിക്കുന്നിൽ എത്തുന്ന വലിയ പൈപ്പാണിത്. ഇതിൽ നിന്നാണ് മാസങ്ങളായി വെള്ളം പാഴാക്കുന്നത്. മാലിന്യം കുടിവെള്ളവുമായി കലർന്ന് ഗുരുതര രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന്​ നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.