ഹിജാബ്: മാർച്ച് നടത്തി

വീരാജ്പേട്ട: കോടതി ഉത്തരവ് തെറ്റിദ്ധരിപ്പിച്ച് ഹിജാബിനെതിരെയുള്ള സർക്കാർ നീക്കത്തിനെതിരെ കുടകിൽ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം. മടിക്കേരിയിലെ ജില്ല ഭരണ കാര്യാലയത്തിലേക്ക് എസ്.വൈ.എസ്, എസ്.എസ്.എഫ്, മുസ്‍ലിം ജമാഅത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഷാഫി സഅദി ഉദ്ഘാടനം ചെയ്തു. മുസ്‍ലിം ജമാഅത്ത് ജില്ല സെക്രട്ടറി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹഫീള് സഅദി, ഹനീഫ് സഖാഫി, വി.പി. മൊയ്തീൻ, അബ്ദുല്ല സഖാഫി, ഇസ്മായിൽ സഖാഫി എന്നിവർ സംസാരിച്ചു. സമരത്തിനുശേഷം സംഘടന ഭാരവാഹികൾ ജില്ല കലക്ടർക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.