Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:11 AM GMT Updated On
date_range 25 Feb 2022 12:11 AM GMTഹിജാബ്: മാർച്ച് നടത്തി
text_fieldsbookmark_border
വീരാജ്പേട്ട: കോടതി ഉത്തരവ് തെറ്റിദ്ധരിപ്പിച്ച് ഹിജാബിനെതിരെയുള്ള സർക്കാർ നീക്കത്തിനെതിരെ കുടകിൽ സുന്നി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം. മടിക്കേരിയിലെ ജില്ല ഭരണ കാര്യാലയത്തിലേക്ക് എസ്.വൈ.എസ്, എസ്.എസ്.എഫ്, മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഷാഫി സഅദി ഉദ്ഘാടനം ചെയ്തു. മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹഫീള് സഅദി, ഹനീഫ് സഖാഫി, വി.പി. മൊയ്തീൻ, അബ്ദുല്ല സഖാഫി, ഇസ്മായിൽ സഖാഫി എന്നിവർ സംസാരിച്ചു. സമരത്തിനുശേഷം സംഘടന ഭാരവാഹികൾ ജില്ല കലക്ടർക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story