പാപ്പിനിശ്ശേരി: കുടുംബശ്രീ സി.ഡി.എസ്, പഞ്ചായത്ത് ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ 'ആഘോഷമാകാം ആഭാസമരുത്' സന്ദേശമുയർത്തി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ പി.പി. മാലിനി അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി അംഗം ടി.പി. വേണുഗോപാലൻ മുഖ്യപ്രഭാഷണം നടത്തി. വളപട്ടണം ഇൻസ്പെക്ടർ എം. രാജേഷ് ക്ലാസെടുത്തു. വാർഡ് മെംബർമാരായ പി. പ്രസന്ന, സി.എച്ച്. അബ്ദുൽ സലാം, സി. ഷാഫി, പഞ്ചായത്ത് സെക്രട്ടറി പ്രീജിത്, മിനി ഷർലി എന്നിവർ സംസാരിച്ചു. ------------------------ ചിത്രം: 'ആഘോഷമാകാം ആഭാസമരുത്' പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുശീല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.