ഇരിട്ടി: വിശപ്പുരഹിത ഇരിട്ടി പട്ടണം എന്ന ലക്ഷ്യവുമായി നാഷനൽ സർവിസ് സ്കീം ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ യൂനിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പാഥേയം പൊതിച്ചോർ വിതരണപദ്ധതിക്ക് തുടക്കമായി. ഇരിട്ടി നഗരത്തിൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണിത്. എൻ.എസ്.എസ് വളന്റിയർമാരായ വിദ്യാർഥികൾ വീടുകളിൽ നിന്ന് പ്രത്യേകം തയാറാക്കി കൊണ്ടുവരുന്ന ഉച്ചഭക്ഷണ പൊതിച്ചോർ ഇരിട്ടിയിലെത്തിച്ച് അശരണർക്ക് കൈമാറുന്നതാണ് പദ്ധതി. ഇരിട്ടി പഴയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി.പി. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ഇ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഇ.പി. അനീഷ് കുമാർ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി. രാമകൃഷ്ണൻ, അധ്യാപകരായ കെ.വി. സുജേഷ് ബാബു, മുരളീധർ, ദീപ റോയി, ബിജുകുമാർ, ജീബ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.