റെയില്‍വേയുടെ നടപടി പുനഃപരിശോധിക്കണമെന്ന്

കണ്ണൂര്‍: ജില്ലയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകൾ തരംതാഴ്ത്തിയ പാലക്കാട് റെയില്‍വേ ഡിവിഷന്റെ നടപടി പുനഃപരിശോധിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റുതുലക്കുകയോ സ്വകാര്യ മേഖലക്ക് കൈമാറുകയോ ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനുകള്‍ തരംതാഴ്ത്തുകയും ടിക്കറ്റ് വിതരണം സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുകയും ചെയ്തതെന്നും എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.