മാധ്യമം വാർത്ത

പേരാവൂർ താലൂക്ക് ആശുപത്രിയിൽ രണ്ട് അനസ്തെറ്റിസ്റ്റുമാരെ നിയമിച്ചു

പേ​രാ​വൂ​ർ : പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് അ​ന​സ്തെ​സ്റ്റി​സ്റ്റു​മാ​രെ നി​യ​മി​ച്ചു. ഇ​നി സി​സേ​റി​യ​നും സ​ർ​ജ​റി​ക​ളും ന​ട​ത്താം. ട്രൈ​ബ​ൽ മേ​ഖ​ല​യി​ലെ​യും മ​ല​യോ​ര​മേ​ഖ​ല​യി​ലെ​യും രോ​ഗി​ക​ളു​ടെ സി​സേ​റി​യ​ൻ മ​റ്റു സ​ർ​ജ​റി​ക​ൾ എ​ന്നി​വ​ക്ക് ആ​ശ്ര​യി​ക്കു​ന്ന പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ന​സ്തേ​ഷ്യ ബി​രു​ദ​മു​ള്ള ഡോ​ക്ട​റെ നി​യ​മി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി. വ​ർ​ക്ക് അ​റേ​ഞ്ച്മെ​ന്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ​ക്കാ​ണ് നി​യ​മ​നം കൊ​ടു​ത്തി​ട്ടു​ള്ള​ത്. 26 മു​ത​ൽ ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​റാ​ണ​യെ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും കു​ന്നോ​ത്തു​പ​റ​മ്പ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​ദീ​ക്ഷി​തി​നെ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - Two Anesthetists have been appointed in Peravoor Taluk Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.