തളിപ്പറമ്പ്: തൃച്ചംബരം പൂന്തുരുത്തി തോട്ടിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. ഭ്രാന്തൻ കുന്ന് ഭാഗത്തെ സ്ട്രീറ്റ് നമ്പർ നാലിൽ നിന്നാണ് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിട്ടത്.
പാലകുളങ്ങര ഭാഗത്തുനിന്ന് വരുന്ന പ്രധാനപ്പെട്ട തോടുകളിൽ ഒന്നാണ് പൂന്തുരുത്തി തോട്. ഭ്രാന്തൻ കുന്ന് ഭാഗത്തെ സ്ട്രീറ്റ് നമ്പർ നാലിൽ നിന്നാണ് കക്കൂസ് മാലിന്യം തോട്ടിലേക്ക് ഒഴുകിവിട്ടത്. തുടർന്ന് നടത്തിയപരിശോധനയിലാണ് കക്കൂസ് മലിന്യം ഒഴുക്കിവിട്ടത് ആണെന്ന് മനസ്സിലായത്. സ്ട്രീറ്റ് നമ്പർ മൂന്നിന്റെ പകുതി മുതൽ സ്ട്രീറ്റ് നമ്പർ നാലിന്റെ പ്രധാനപ്പെട്ട സ്ഥലങ്ങൾ മുഴുവൻ സ്ലാബ് മൂടിയിട്ടാണുള്ളത് അതിന്റെ അടിയിൽ വച്ച പൈപ്പിലൂടെ ആയിരിക്കും മാലിന്യം കടത്തു വിട്ടതെന്ന് നാട്ടുകാർ സംശയിക്കുന്നു. തോടിന് സമീപത്തായി നിരവധി വീടുകളുണ്ട്. കൊതുകുശല്യവും ദുർഗന്ധവും കാരണം ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെ എന്നും ഇതിനെതിരെ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയതായും കൗൺസിലർ കെ. വത്സരാജ് പറഞ്ഞു
ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധരുടെ പ്രവൃത്തിക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യോഗം വിളിച്ചുചേർത്ത് നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.