നിൽപ് സമരം

ഇരിട്ടി: ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര -കേരള സർക്കാറുകൾക്കെതിരെ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഴക്കുന്ന് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്തു. ലത്തീഫ് വിളക്കോട് അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.സി. ഷംനാസ് മാസ്റ്റർ, ലീഗ് പഞ്ചായത്ത്പ്രസിഡന്റ് ഒമ്പാൻ ഹംസ, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് കെ.പി. റംഷാദ്, എ.കെ. റിയാസ്, എ.കെ. ഹനീഫ, സിയ പൊയിലൻ, മാഹിൻ മൗലവി, ശമീർ കൂടലാട്, ഇല്യാസ് മുഴക്കുന്ന്, സ്വാലിഹ് നെല്ലൂർ, പി.വി. റിഷാദ് തുടങ്ങിയവർ സംബന്ധിച്ചു. അസ്‌ലം മുഴക്കുന്ന് സ്വാഗതവും മുത്തലിബ് വിളക്കോട് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.