സ്വന്തം വാസഗൃഹം റഫറൻസ് ഗ്രന്ഥാലയവും മ്യൂസിയവുമാക്കി മണത്തണ സ്വദേശി

കേളകം: സ്വന്തം വാസഗൃഹം ചിന്താഗൃഹം എന്ന പേരിൽ റഫറൻസ് ഗ്രന്ഥാലയവും പഴയ ഗൃഹോപകരണങ്ങളുടെ മ്യൂസിയവുമാക്കി മാറ്റി പൊതുജനങ്ങൾക്ക് തുറന്നു നൽകി മണത്തണ സ്വദേശി ചെറിയത്ത് പത്മനാഭൻ നായർ. റിട്ട. എക്സൈസ് ഉദ്യോഗസ്ഥനനും മലബാറിലെ ക്ഷേത്ര ചരിത്ര ഗവേഷകനുമായ പത്മനാഭൻ നായർ മണത്തണ സഹകരണ ബാങ്കിന് സമീപമുള്ള തന്റെ സ്മൃതിഭവനമാണ് മ്യൂസിയമാക്കി നാടിന് സമർപ്പിച്ചത്. 1850കളിലെ പ്രിവ്യൂ കൗൺസിൽ എന്ന സുപ്രീംകോടതിയുടെ ചരിത്രപ്രാധാന്യ വിധികൾ, ചരിത്ര വിദ്യാർഥികളുടെയും മറ്റ് വിദ്യാർഥികളുടേയും പഠനങ്ങൾക്ക് സഹായകമാകുന്ന ഗ്രന്ഥങ്ങൾ, 1974 മുതലുള്ള ആനുകാലികങ്ങൾ, പഴയ ദിനപത്രങ്ങൾ, സ്‌പെഷൽ പതിപ്പുകൾ തുടങ്ങി ആയിരക്കണക്കിന് പ്രസിദ്ധീകരണങ്ങളും താളിയോല ഗ്രന്ഥങ്ങളും ചിന്താഗൃഹത്തിലുണ്ട്. പഴയകാലത്തെ വിവിധയിനം ഗൃഹോപകരണങ്ങളാണ് മ്യൂസിയത്തിലുള്ളത്. ബി.ജെ.പി മുൻ ദക്ഷിണേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി പി.പി. മുകുന്ദൻ, എൻ.എസ്.എസ് തലശ്ശേരി താലൂക്ക് യൂനിയൻ പ്രസിഡന്റ് എം.പി. ഉദയഭാനു, കൊട്ടിയൂർ മഹാക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ മാസ്റ്റർ, കൊട്ടിയൂർ ക്ഷേത്ര തന്ത്രി കാമ്പ്രത്ത് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്നാണ് ചിന്താഗൃഹവും മ്യൂസിയവും നാടിന് സമർപ്പിച്ചത്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനം ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.