ക്രൈസ്തവ വിശ്വാസികൾ പെസഹ തിരുനാൾ ആചരിച്ചു

കേളകം: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ പെസഹാ തിരുനാൾ ആചരിച്ചു. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. തലശ്ശേരി കത്തീഡ്രൽ ദേവാലയത്തില്‍ രാവിലെ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷക്കും വിശുദ്ധ കുര്‍ബാനക്കും ആർച്ച്ബിഷപ് മാര്‍ ജോർജ് ഞരളക്കാട്ട് കാർമികത്വം വഹിച്ചു. അന്ത്യഅത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മപുതുക്കിയാണ് കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. ദുഃഖവെള്ളി ദിനത്തിൽ പ്ര​േത്യക പ്രാർഥന ചടങ്ങുകളും കുരിശിന്റെ വഴിയും നടക്കും. പേരാവൂർ സെന്റ് ജോസഫ് സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് കാർമികത്വം വഹിച്ചു. മഞ്ഞളാംപുറം സൻെറ്. ആന്റണീസ് ദേവാലയത്തിൽ ഫാ. ജോസഫ് കുരീക്കാട്ടും, കണിച്ചാർ സെന്റ് ജോർജ് ദേവാലയത്തിൽ ഫാ. കുര്യാക്കോസ് ഓരത്തേലും, ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഫാ. സന്തോഷ് നെടുങ്ങാട്ടും, കൊളക്കാട് സെന്റ്. തോമസ് ദേവാലയത്തിൽ ഫാ.പോൾ വള്ളോപ്പളളിയും, നെടുംപുറംചൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഫാ.തോമസ് പതിക്കലും, പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ ഫാ.ബോസ്കോ പുറത്തെ മുതുകാട്ടിലും രാജമുടി ഇൻഫന്റ് ജീസസ് ദേവാലയത്തിൽ ഫാ.ജോർജ്ജ് ചാലിലും കല്ലുമുതിരക്കുന്ന് സൻെറ് ജ്യൂഡ് ദേവാലയത്തിൽ ഫാ.ജോസ് കക്കാട്ടിലും ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ ഫാ. ജോയി തുരുത്തേലും, നീണ്ടുനോക്കി സൻെറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഫാ. ബെന്നി മുതിരകാലായിലും, മഞ്ഞളാംപുറം സാൻജോസ് ദേവാലയത്തിൽ കുര്യാക്കോസ് കുന്നത്തും, ചെട്ടിയാംപറമ്പ് സെന്റ്. ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ ഫാ. ബിനോയി പാണേലും, പാൽച്ചുരം ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ ഫാ. ബാബു മാപ്പിളശേരിയും, അടയ്ക്കാക്കോട് സെന്റ് ജോർജ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ കീഴത്തും, ഓടംതോട് സൻെറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. സണ്ണി അമ്പാട്ടും പെസഹാ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. വൈകുന്നേരം വീടുകളിൽ അപ്പം മുറിക്കലും നടത്തി. photo: :പേരാവൂർ സെന്റ് ജോസഫ് സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് കാർമികത്വത്തിൽ നടന്ന പ്രാർഥന ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.